Day 2: (16-11-2022)
16-11-2022
ഇന്നലെ കോഡിങ്ങും കാര്യങ്ങളും ഒക്കെ കഴിഞഹ് കിടന്നപ്പോൾ ഏകദേശം പതിനൊന്ന് മണി ആയി. ഇന്ന് രാവിലെ എഴുന്നേറ്റ് ഗ്രൗണ്ടിൽ പോകണം എന്നൊക്കെ വിചാരിച്ചായിരുന്നു ഇന്നലെ കിടന്നത് പക്ഷെ എണീറ്റപ്പോൾ ഒരുപാടു താമസിച്ചു പോയി.അങ്ങനെ എണീറ്റ് കഴിഞ്ഞിട്ട് ഇന്നത്തെ പാത്രത്തിൽ വന്ന സുഡോകു ഫിനിഷ് ചെയ്തു.പിന്നെ ബ്രഷ് ചെയ്തിട്ട് പഠിക്കാൻ ഇരുന്നു ഒന്നുടെ വ്യക്തമാക്കിയാൽ നോട്ട് എഴുതാൻ ഇരുന്നു.ഇതിനിടക്ക് എനിക്ക് അനിയത്തിയെ 'അമ്മ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വരാൻ പോകേണ്ടി വന്നു.അനിയത്തി എന്ന് പറഞ്ഞാൽ മാമന്റെ മകൾ.അവിടെ ആരും ഇല്ലാത്ത ദിവസം ഇവിടെ എന്റെ വീട്ടിലേക്കോ അല്ലെങ്കിൽ ചിറ്റപ്പന്റെ വീട്ടിലേക്കോ അനിയത്തി നില്കും.പക്ഷെ അമ്മ വീട് അടുത്തായതുകൊണ്ട് ഒരുപാടു സമയം എടുത്തില്ല ഞാൻ പെട്ടെന്ന് തന്നെ വിളിച്ചുകൊണ്ടു വന്നു.എന്നിട്ട് ഞാൻ വീണ്ടും നോട്ട് എഴുതാൻ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഡ്യൂട്ടി കഴിഞ്ഞിട്ട് വന്നു.പതിനൊന്ന് മണി വരെ ഒരിരിപ്പ് അങ്ങിരുന്നു(നോട്ട് എഴുതികൊണ്ട്)...എന്നിട്ടാണ് രാവിലത്തെ ആഹാരം കഴിച്ചത്.പാട്ടു കേട്ടുകൊണ്ടാണ് നോട്ട് എഴുതിയത്.ആഹാരം കഴിച്ചിട്ട് വീണ്ടും എഴുതാൻ ഇരുന്നു.
ഞാൻ The Art Of War ബുക്ക് ഓൺലൈനിൽ ഓർഡർ ചെയ്തു തരാമോയെന്ന ഞാൻ അച്ഛനോട് ചോദിച്ചു, പക്ഷെ അച്ഛൻ ഇപ്പോൾ പഠിക്കാൻ ഉള്ളത് പഠിക്കാൻ എന്ന പറഞ്ഞു എന്നെ വിട്ടു.അതുകൊണ്ടു തന്നെ ഞാൻ അതിന്റെ ഇബുക്ക് ഡൗൺലോഡ് ചെയ്തു. കമ്പ്യൂട്ടറിലേക്ക് സെൻറ് ചെയ്തു.
ഉച്ചക്ക് ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും നിര്ബന്ധിച്ചിട്ട് തലയിൽ കറ്റാർവാഴ കൊണ്ടുള്ള ഒരു മിക്സ് പിടിപ്പിച്ചു..അച്ഛനാണ് തലയിൽ തേച്ചുതന്നത്.കുറച്ചു നേരം ഞാൻ അത് തലയിൽ പിടിപ്പിച്ചു നിർത്തി.അങ്ങനെ ഇപ്പോഴാണ് ഞാൻ ഇന്നത്തെ ദിവസം കുളിക്കുന്നത്.
കുളി കഴിഞഹ് ഉച്ചക്കത്തെ ആഹാരം കഴിച്ചു....എന്നിട്ട് ഒരു 1.45 ഒക്കെ ആയപ്പോൾ എക്കണോമിക്സ് ഇന്നത്തെ ടൈംടേബിള് അനുസരിച്ചു പഠിക്കാനിരുന്നു.മുറിയിൽ കിടന്നു കൊണ്ടാരുന്നു പഠിച്ചത്.കുറച്ചു നേരം പഠിച്ചിട്ട് ഇടക്ക് ഞാൻ ഒന്ന് ഉറങ്ങി പോയി.പിന്നെ എണീറ്റിട്ട് വീണ്ടും പഠിച്ചു.4.45 ഒക്കെ ആയപ്പോൾ ഞാൻ അനിയത്തിയെ ട്യൂഷന് കൊണ്ട് വിടാൻ പോയി കൂട്ടത്തിൽ മുടി വെട്ടാൻ അനിയനും വന്നായിരുന്നു.'അമ്മ പത്രം കൊണ്ട് പോയി കടയിൽ കൊടുക്കാൻ പറഞ്ഞു പക്ഷെ സമയം ഇല്ല, പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അത് ഇന്ന് വേണ്ടെന്ന് വെച്ചു.മുടി വെട്ടാൻ അപ്പൂപ്പന്റെ കടയിൽ ആയിരുന്നു പോയത്, അവിടെ ആൾക്കാർ ഒരുപാടു ഉണ്ടെങ്കിൽ ഞാൻ അനിയനെ അവിടെ നിർത്തിയിട്ട് ഞാൻ ഇങ് വീട്ടിൽ വരും എന്നും കുറച്ചു കഴിഞ്ഞിട്ട് അച്ഛൻ പോയി വിളിക്കണം എന്നും ഞാൻ നേരത്തെ വീട്ടിൽ പറഞ്ഞിരുന്നു.എന്റെ കണക്കുകൂട്ടൽ പോലെ തന്നെ അവിടെ കുറച്ചു ആൾകാർ ഉണ്ടായിരുന്നു, പക്ഷെ അനിയൻ മുടി വെട്ടിയില്ല ഞാൻ നിർത്തിയിട്ട് പോകുവാൻ പറഞ്ഞതുകൊണ്ട്.എന്നോടും മുടി വെട്ടാൻ വീട്ടിൽ പറഞ്ഞാരുന്നു പക്ഷെ സമയം ഇല്ലാത്തതുകൊണ്ട് ഞാനും വെട്ടിയില്ല.
അങ്ങനെ അതെല്ലാം കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ വന്നു അപ്പോളാണ് പ്രാർത്ഥന(ചിറ്റപ്പന്റെ മകൾ) സിനിമ എന്റെ കയ്യിൽ നിന്ന് സെൻട് ചെയ്യാൻ പെൻഡ്രൈവ് തന്നിട്ട് പോയ കാര്യം ഓർക്കുന്നത്. അതുകൊണ്ടുസിനിമ അയച്ചു കൊടുത്തിട്ട് വീണ്ടും പഠിക്കാം എന്ന് ഞാൻ വിചാരിച്ചു.അങ്ങനെ സിനിമ ഡൗൺലോഡ് ചെയ്തു സെൻറ് ആകുമ്പോളാണ് ഞാൻ ഇന്ന് ഈ ഡയറി എഴുതുന്നത്.ഈ ഒരു വാരി ഞാൻ എഴുതുമ്പോളത്തെ സമയം 5.34 pm.
ഇന്ന് മിക്കവാറും Full Stack Development കോഴ്‌സിലെ ബാക്കി വീഡിയോ കാണാൻ പറ്റില്ല എന്നാണ് തോന്നുന്നത്. ഇന്നത്തെ ടൈംടേബിള് അനുസരിച്ചുള്ള അതിരെയും തീർക്കണം...തീർത്തു കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ ആ ക്ലാസും കാണണം.
ഇന്നലെ ഞാൻ കാളിദാസിനോട് ചോദിച്ചിരുന്നു, "നമുക്ക് സൂരജിനെ ബിസിനസ്സിന്റെ കാര്യത്തിൽ വിശ്വസിക്കാമോ? അവൻ പറയുന്നതൊക്കെ സത്യമാണോന്ന് ഒക്കെ? പക്ഷെ കാളിദാസിനും അതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലായിരുന്നു.
ഇനിയും ഞാൻ കാളിദാസും സൂരജുമാരാണെന്ന് പറയാം?അവർ എങ്ങനെയാണ് എൻ്റെ ബിസിനസ് പാർട്നെർസ് ആയതെന്നും പറയാം?
ഞാൻ ഞങ്ങളുടെ സ്കൂളിലെ സീഡ് ക്ലബ്ബിലെ ഒരു മെമ്പർ ആണ്.അങ്ങനെ ഞങ്ങൾ പ്ലസ്ടു ആയി, പ്ലസ് വണ്ണിലെ സീഡ് മെംബേർസ് വന്നപ്പോൾ എന്നെ ആദർശ് പരിചയപ്പെടുത്തിയതാണ് ഈ കാളിദാസിനെ!
ഇനിയും ആരാണ് ആദർശ്?
ആദർശ് ആരാണെന്ന് അറിയണമെങ്കിൽ നമുക്ക് കുറച്ചു പുറകോട്ട് പോകണം...കൃത്യമായിട്ട് പറഞ്ഞാൽ കഴിഞ്ഞ വര്ഷം നവംബറിലാണ് ഞാൻ അവനെ ആദ്യമായിട്ട് കാണുന്നത്.ആദ്യമായിട്ട് കണ്ടപ്പോൾ അവനാണ് എന്നോട് ഇങ്ങോട്ട് കേറി സംസാരിക്കുന്നത്.അന്ന് ഞാൻ എന്താണ് അവനോട് തിരിച്ചു പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല.ഞാൻ തുറന്ന് പറയട്ടെ, ഞാൻ ഒരു അന്തർമുഖനാണ്, അതുകൊണ്ടു തന്നെ എനിക്ക് കൂട്ടുകാരുടെ എണ്ണവും കുറവാണ്.ഞാൻ +2 കൊമേഴ്‌സ് ആണ് എടുത്തത് അതെന്തുകൊണ്ടെന്ന് ഞാൻ ഇതിൽ പറയുന്നില്ല, അതൂടി പറഞ്ഞാൽ ഇത് ഒരുപാട് lengthy ആയി പോകും.
അങ്ങനെ ആ ഒരു അക്കാഡമിക് ഇയർ തുടങ്ങി.എനിക്ക് കൂട്ടുകാർ എന്ന് പറയാൻ പോലും ആരും ഇല്ല.അങ്ങനെ ഇരിക്കുമ്പോളാണ് ഞാൻ നേരത്തെ പഠിച്ച സ്കൂളിൽ നല്ലപാഠം എന്ന ഗ്രൂപ്പിൽ ഞാൻ ഉള്ളതുകൊണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ ആയ വീണ ടീച്ചർ എന്നെ സീഡ് ഗ്രൂപ്പിൽ ചേർക്കുന്നത്.ആ ഗ്രൂപ്പിൽ നേരത്തെ തന്നെ ആദർശ് ചേർന്നായിരുന്നു. ഞാൻ കൊമേഴ്‌സ് എടുത്തതിന്റെ പ്രധാന ലക്‌ഷ്യം ബിസിനസ് പഠിക്കുക(Because I want to Be an Entrepreneur) എന്നതായിരുന്നു(വേറെയും പല കാര്യങ്ങൾ ഉണ്ടെങ്കിലും ഇതായിരുന്നു അതിൽ പ്രധാനപ്പെട്ട ഒരെണ്ണം).സീഡ് ഗ്രൂപ്പിൽ ആദർശ് ഉണ്ടെങ്കിൽ ഞാൻ അവനോടു അത്ര കമ്പനി ആകുന്നില്ല, ഇടക്ക് സംസാരിക്കുമെന്ന് മാത്രം.
അങ്ങനെ ഒരുദിവസം...
സ്വപ്ന ടീച്ചർ അക്കൗണ്ടൻസി പഠിപ്പിക്കുമ്പോൾ ഈ ആദർശ് എന്റെ ബെഞ്ചിൽ വന്നിരുന്നു.ഞാൻ ഈ വെക്കേഷൻ സമയത്തും ഇപ്പോളും(ഇപ്പോളും എന്ന പറഞ്ഞാൽ ഈ സംഭവം നടക്കുന്ന സമയത്തും) സ്റ്റോക്ക് മാർക്കറ്റിനെ പാട്ടി പഠിക്കുന്നുണ്ടായിരുന്നു.ബോർഡിൽ ടീച്ചർ സ്റ്റോക്ക് എന്നോ മറ്റോ എഴുതിയപ്പോൾ ആദർശ് എന്നോട് ഇങ്ങോട്ട് പറഞ്ഞു അവൻ ട്രേഡിങ്ങ് ചെയ്യുന്നുണ്ടെന്ന്,(അവനുമായിട്ട് കമ്പനി ആയതിനു ശേഷം ആണ് ഞാൻ അറിയുന്നത് അവൻ ട്രേഡിങ് ഒന്നും ചെയ്യുന്നില്ല, ജസ്റ്റ് ആഗ്രഹം മാത്രമായിരുന്നെന്ന്...)ഇങ്ങനെ ഒക്കെ എന്നോട് പറയുന്നവരോട് ഞാൻ അങ്ങോട്ട് ചോദിക്കുന്ന ഒരു ഡയലോഗ് അവനോടും ഞാൻ ചോദിച്ചു..."ട്രേഡിങ്ങ് ചെയ്‌യേണ്ടത് പഠിച്ചിട്ടാണോ" എന്ന്.ഉടനെ അവൻ പറയുവാണ് യൂട്യൂബിലെ ഷാരിഖ് ഷംസുദീന്റെ വീഡിയോ ആണ് അവൻ കാണുന്നതെന്ന്...അത് കേട്ട് എനിക്ക് ഉണ്ടായ സന്തോഷം...കാരണം ഞാൻ അതേയാളുടെ വീഡിയോ കണ്ടായിരുന്നു സ്റ്റോക്ക് മാർക്കറ്റ് പഠിക്കുന്നെ.അതെ, ഞങ്ങക്കെ രണ്ടുപേരെയും ഒരുമിപ്പിച്ചത് ഷാരുഖ് ശംസുദ്ധീനായിരുന്നു.അങ്ങനെ ഞങൾ രണ്ടുപേരും സംസാരിച്ചു, പതുകെ ഞാൻ മനസിലാക്കി അവനും ഒരു ബിസിനസ് കാരനാകണം എന്നാണ് ആഗ്രഹം എന്നൊക്കെ...പക്ഷെ ആദ്യം അവൻ ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കാനാണ് പ്ലാൻ ചെയുന്നത്....അതുകൊണ്ട് അവന് CA ആകണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം....
കുറച്ചു ദിവസങ്ങൾ കടന്നു പോയി...ഇപ്പോഴും ജസ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞു എന്നെയുള്ളൂ ഞങ്ങൾ ഇപ്പോഴും കമ്പനി ആയിട്ടില്ല.
ഇനിയും നമുക്ക് ഞാനും ആദർശും എങ്ങനെയാണ് കമ്പനി ആയതെന്ന് നോക്കാം?
ആ ഒരു സമയത്താണ് ഞാൻ യൂട്യൂബ് ചാനൽ കൊണ്ട് പോകുന്നത്. അതിൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന കോൺടെന്റ്സ് ഈ ചെറിയ ചെറിയ കോമഡി വീഡിയോസ് ഒക്കെ ആയിരുന്നു.എന്നെ കാമറ പിടിച്ചുമൊക്കെ സഹായിക്കാൻ ഓരോരുത്തർ ഇങ്ങനെ മാറി മാറി വന്നു...പക്ഷെ ഒരു സമയം കഴിഞ്ഞപ്പോൾ എല്ലാവരും അംഗ പോയി. ഇനിയും വീഡിയോ ഇടണമെങ്കിൽ ആൾകാർ വേണം അങ്ങനെ ഞാൻ സ്വന്തമായിട്ട് ഫോൺ ഉള്ള എന്റെ കൂടെ നില്ക്കാൻ താല്പര്യം ഉള്ള ഒരാളെ അന്വേഷിക്കുകയായിരുന്നു..(എനിക്ക് സ്വന്തമായിട്ട് ഫോൺ ഇല്ല...).അങ്ങനെ ഒരുപാടു പേരെ നോക്കി ആർക്കും താല്പര്യം ഇല്ല.അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് ആദർശിന്റെ കാര്യം ഓര്മ വരുന്നത്...ഞങ്ങ അവനെ വിളിച്ചു അപ്പോൾ അവൻ അവന്റെ എന്തോ കുറച്ചു കൂട്ടുകാരുടെ കൂട്ടത്തിൽ ഇത് പോലെ ഒരു ഷോർട്ട് ഫിലിം എടുക്കുകയായിരുന്നു.അവൻ സമ്മതിച്ചു..അങ്ങനെ അവനുമായിട്ട് ഒരുപാടു സംസാരിക്കുന്നു.ഞാൻ അവനെ influence ചെയ്ത...അവൻ CAയിൽ നിന്ന് മാറി നേരിട്ട് Entrepreneur ആകാൻ തീരുമാനിക്കുന്നു..എന്റെ ബിസിനസ് പാർട്ണർ ആകാൻ തീരുമാനിക്കുന്നു...വളരെ കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ ഞങ്ങൾ ബെസ്ററ് ഫ്രണ്ട്‌സ് ആകുന്നു....പക്ഷെ ഇതുകൊണ്ടു കഥ തീരുന്നില്ല...ഇപ്പോൾ ഇത് വായിക്കുന്ന ചിലർക്കെങ്കിലും ഒരു സംശയം വന്നേക്കാം ഞാൻ ബിസിനസ്സിന്റെ കാര്യത്തിൽ ആദർശിന്റെ പേര് പറഞ്ഞില്ലാലോ അതെന്താണെന്ന്? അതിനും കാരണങ്ങൾ ഉണ്ട്...അത് നമുക്ക് സെപ്പറേറ്റ് ഒരു പോസ്റ്റ് ആയിട്ട് ഇടാം.(അവൻ എന്റെ ബിസിനസ് പാർട്ണർ ആകാൻ തീരുമാനിച്ചതിനു ശേഷം ഉള്ള കഥ നമുക്ക് അതിൽ കാണാം ).
അങ്ങനെ പ്ലസ് വൺ കഴിയാറായപ്പോളാണ് എനിക്ക് കോഡിങ്ങിനോട് താല്പര്യം വരുന്നത്!(അതെങ്ങനെയാണെന്ന് നമുക്ക് സെപ്പറേറ്റ് പോസ്റ്റ് നോക്കാം).എന്റെ ഒരു സ്വഭാവം വെച്ച് എനിക്ക് ഇന്റെരെസ്റ്റ് ഉള്ള കാര്യങ്ങൾ സംസാരിക്കുന്ന ആൾക്കാരോടാണ് ഞാൻ കൂടുതൽ അടുക്കാറ്..അങ്ങനെ ഒരിക്കൽ() ഒരു സീഡ് മീറ്റിംഗിൽ വെച്ച് ആദർശ് എന്നെ കാളിദാസിന് പരിചയപെടുത്തിയിട്ട് പറഞ്ഞു "എനിക്ക് ഈ കോഡിങ് ഒക്കെ അറിയാം..എന്തെങ്കിലും ഡൗട്ട് ഒക്കെ ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി ഞാൻ പറഞ്ഞു തരുമെന്ന്".അങ്ങനെ ഞാൻ കാളിദാസിനോട് സംസാരിക്കുന്നു....അങ്ങനെ ഞാൻ മനസിലാക്കി കാളിദാസിന് ഗെയിം ഡെവലപ്പ്മെന്റിനോടാണ് താല്പര്യം എന്ന്...പക്ഷെ ഞാൻ അവനോട് സംസാരിച്ച് അവനെയും ഒരു ബിസിനസ് മൈൻഡ്‌സെറ്റിലേക്ക് കൊണ്ട് വന്നു...ഞാൻ തിരഞ്ഞെടുത്ത ഫീൽഡ് ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പാട്ടി അവനും ഐഡിയ കൊടുത്തു....(അതെല്ലാം നമുക്ക് വിശദമായിട്ട് വേറെ ഒരു പോസ്റ്റിൽ നോക്കാം)...അങ്ങനെയാണ് കാളിദാസ് എന്റെ അടുത്ത് വരുന്നത്...
ഇനിയും നമുക്ക് സൂരജിന്റെ കഥ നോക്കാം...Click Here.