Day 1: (15-11-2022) - Rediscovering Myself

2022 നവംബർ 14, തിങ്കളാഴ്‌ച

Day 1: (15-11-2022)

15-11-2022

Hi, I am Pranav S V.

I am Studying in DBHSS Cheriyanadu.

My dream is to become a Successful Entrepreneur Like Elon Musk And Mark Zuckerberg.

My heroes Are : Elon Musk, Mark Zuckerberg, Nikola Tesla and Alexander the Great.

---------------------------------------------------------------------------------------------------------------------


ഇന്ന് ബന്ദ് കാരണം സ്‌കൂൾ ഇല്ലായിരുന്നു...സത്യം പറഞ്ഞാൽ സ്കൂൾ ഉണ്ടായിരുന്നു പക്ഷെ ബാക്കി ഉള്ള പിള്ളേർ വരാത്തതുകൊണ്ടും  പഠിപ്പിക്കില്ലന്ന് മനസിലായതുകൊണ്ടും ഇന്ന് ഞൻ പോയില്ല...അതെങ്ങനെയാണ് മനസിലായതെന്ന് ഇനിം പറയാം? ആദ്യം ഞാൻ ബാക്കി ഉള്ള കുട്ടികളെ വിളിച്ചു ചോദിച്ചു(ഇത് ഞാൻ തലേന്ന് തന്നെ കുറച്ചു പേരെ വിളിച്ചു ഉറപ്പിച്ചിരുന്നു).പിന്നെ ഞാൻ സ്കൂൾ വരെ പോയി നോക്കി.ഒന്നൂടി ഒരു ക്ലാരിറ്റിക്ക് വേണ്ടി, ഒൻപത് മണി കഴിഞ്ഞപ്പോൾ ഞാൻ ടീച്ചറിനെ വിളിച്ചു ചോദിച്ചു...അപ്പോൾ ടീച്ചറും പറഞ്ഞു രണ്ടുപേരെ വന്നിട്ടുള്ളൂ ഷേബയും ആദിത്യനും....

ഇന്ന് ഞാൻ Become a Full-Stack Web Developerന്റെ നാലാമത്തെ ഇന്നർ കോഴ്സ് ( Search Techniques for Web Developer(4) ) കണ്ടു തീർത്തു.


ഇനിം അടുത്ത പ്രധാനപെട്ട കാര്യം പറയാം LetStudy ഹോസ്റ്റ് ചെയ്യണമെങ്കിൽ റൗണ്ട് ചെയ്ത് ഒരു 3k റുപ്പീസ് എങ്കിലും വേണം...അതിനായിട്ടുള്ള വഴികൾ ആലോചിക്കുമ്പോൾ കിട്ടുന്നത് Alibaba ഒക്കെയാണ്...ഫണ്ട് റെഡി ആക്കുവാണെങ്കിൽ letstudy ഹോസ്റ്റ് ചെയ്യാൻ പറ്റും...സൂരജിനോടും കാളിദാസിനോടും കുളിച്ചു ഐഡിയസ് പറഞ്ഞിട്ടുണ്ട്..ബട്ട് അതൊന്നും അത്ര പോരാ...നല്ല ഒരു ഐഡിയ ഈ ക്യാപിറ്റൽ ഒപ്പിക്കാൻ ആയിട്ട് റെഡി ആക്കണം.ഇന്ന് മുതൽ ഡെയിലി സുഡോകു ചെയ്യുന്നത് പോലെ ഓരോ കോഡിങ് പ്രോബ്ലെംസ് വെച്ച് കൂടി ചെയ്യണം...എങ്കിൽ മാത്രമേ കോഡിങ്ങ് സ്കിൽ നെക്സ്റ്റ് ലെവെലിലേക്ക് എത്തിക്കാൻ പറ്റൂ...ഇന്ന് കുറച്ചു കോഴ്സസ് കൂടി ടെലിഗ്രാം ചാനലിലേക്ക് മാറ്റിട്ടുണ്ട്..ഏകദേശം ഇന്ന് ഉച്ചയായപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് സിനിമ കണ്ടു...വൈകിട്ട് നാല് മാണി ഒക്കെ ആയപ്പോൾ പഠിക്കാൻ ഇരുന്നു എക്കണോമിക്സ് ഒരു ചാപ്റ്റർ കൂടി തീർത്തു കാര്യങ്ങളൊക്കെ ഏറെക്കുറെ ടൈംടേബിള് പോലെ തന്നെ പോകുന്നുണ്ട്.പഠിച്ച് കഴിഞ്ഞിട്ട് വീണ്ടും കുറച്ചു സുഡോകു ഫിനിഷ് ചെയ്തു.അടുത്ത കോഴ്സ് സ്റ്റാർട്ട് ചെയ്തു(learning ECMAScript 6+ (ES6+) (5)).